
കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ വികസന രേഖ കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രകാശനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ബിന്ദുകൃഷ്ണ, നൗഷാദ് യൂനുസ്, എൻ.കെ.പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ, വി.എസ്.ശിവകുമാർ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, എം.എം.നസീർ, ജ്യോതികുമാർ ചാമക്കാല എന്നിവർ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. എൻ.അഴകേശൻ, സൂരജ് രവി, പി.ജെർമ്മിയാസ്, കെ.എസ്.വേണുഗോപാൽ, ജെ.മധു, സുൽഫിക്കർ സലാം, അഡ്വ. ബേബിസൺ, സുരേഷ് ബാബു, അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ അഞ്ചുവർഷം കൊല്ലം ലോക് സഭാ മണ്ഡലത്തിന്റെ വികസനത്തിന് എൻ.കെ.പ്രേമചന്ദ്രൻ നടത്തിയ വികസന പ്രവർത്തനങ്ങൾ 'എം.പി ലൈവ് 24 x 7 ' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.