കുന്നത്തൂർ : കുന്നത്തൂർ ,പടിഞ്ഞാറ് തൊളിക്കൽ ഏലായിൽ, കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റു. കുന്നത്തൂർ പടിഞ്ഞാറ്, ലക്ഷ്മി ഭവനിൽ ഉണ്ണികൃഷ്ണ പിള്ള(60),വിഷ്ണു ഭവനിൽ ബിന്ദു (40) കുഴിയത്ത് വീട്ടിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും സിനിമാപറമ്പ്, ശാസ്താംകോട്ട എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴം രാവിലെ പത്തോടെ ആയിരുന്നു സംഭവം. ഏലായിൽ കൃഷി ചെയ്യുകയായിരുന്ന ഉണ്ണികൃഷ്ണ പിള്ളയെ കുത്തി വീഴ്ത്തിയ ശേഷം ഓടി മറഞ്ഞ പന്നി വഴിയിലൂടെ നടന്നു വരികയായിരുന്ന ബിന്ദുവിനെ ആക്രമിക്കുകയായിരുന്നു. പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ തൊളിക്കൽ ഏലായിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.