കുളത്തൂപ്പുഴ : ഇന്ത്യൻ ദന്തൽ അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ദന്ത പരിശോധന ക്യാമ്പും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി ഉദ്ഘാടനം ചെയ്തു. ആധുനിക ജീവിത ശൈലിയും ഭക്ഷണ രീതികളും കുട്ടികൾക്കിടയിൽ പല്ല് സംബന്ധമായ ഏറെ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ദിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. ഡോക്ടർമാരായ സലീഷ്, ജയകൃഷ്ണൻ, ആസിഫ്, ജിതിൻ, പ്രവീൺ, റൂബി, അലീന എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.