പോരുവഴി : എൽ.ഡി .എഫ് സ്ഥാനാർഥി അഡ്വ.സി. എ അരുൺ കുമാറിന്റെ കുന്നത്തൂരിലെ സ്വീകരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. രാവിലെ 7 ർന് മൺട്രോത്തുരുത്ത് പഞ്ചായത്തിലെ കൺറാംകാണിയിൽ നിന്ന് സ്വീകരണ പരിപാടി ആരംഭിക്കും.കോവൂർ കുഞ്ഞുമോൻ എം.എൽ.എ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. മൺട്രോത്തുരുത്ത് കിഴക്കേ കല്ലട ,പവിത്രേശ്വരം കുന്നത്തൂർ എന്നീ പഞ്ചായത്തുകളിലെ 47 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്വീകരണ പരിപാടി നടക്കുന്നത്. ഒന്നാംഘട്ട പരിപാടിയുടെ സമാപന സമ്മേളനം വൈകിട്ട് ഏഴാംമൈൽ ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ശിവശങ്കരപ്പിള്ള, സെക്രട്ടറി ആർ.എസ്.അനിൽ എന്നിവർ അറിയിച്ചു.