 
കരുനാഗപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എ.ഐ.ടി.യു.സി യൂണിയനിൽ അംഗങ്ങൾക്കായി കഴുഅണ്ടി തൊഴിലാളികളുടെ യോഗം കൂടി. കൺവീനർ ബഷീർ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.വിശ്വവത്സലൻ യോഗം ഉദ്ഘാടനം ചെയ്തു. കശുഅണ്ടി തൊഴിലാളി കൗൺസിൽ സംസ്ഥാന സെക്രട്ടറി സുഗതൻ, എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ.രവി എന്നിവർ സംസാരിച്ചു.