 
എഴുകോൺ : കൊല്ലം ശ്രീ ശ്രീ അക്കാഡമി കിഡ്സ് ഫെസ്റ്റ് ഡോ.വി.പി.ജഗതി രാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ വി.ആർ.ബാബുരാജ് അദ്ധ്യക്ഷനായി. ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഉയർന്ന ബഹുമതിയായ രാജ്യപുരസ്‌കാരം നേടിയ 19 വിദ്യാർത്ഥികളെ അനുമോദിച്ചു. ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന ട്രെയിനിംഗ് കമ്മിഷണർ കെ.ശിവകുമാർ ജഗ്ഗുവിനെ പൊന്നാടയണിയിച്ചു. കുട്ടികളുടെ കലാപരിപരിപാടികൾ ചടങ്ങിന് മിഴിവേകി. കേരള അപ്പക്സ് ബോഡി ട്രഷറർ ജി.പദ്മാകരൻ, പ്രിൻസിപ്പൽ രേണുക ദേവി, മാനേജിംഗ് കമ്മിറ്റി മെമ്പർ ഡോ.ജനാർദ്ദനൻ കുമ്പളത്ത്, എസ്.തിലകൻ, എസ്.എം.സി മെമ്പർ കെ.എസ്.അനിൽ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.