കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശാഖാതലങ്ങളിൽ ‌ജ്ഞാനദാന യജ്ഞവും മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി ആചരണത്തിന്റെ ഭാഗമായുള്ള പഠന ക്ളാസുകളും നടത്തുന്നു. നാളെ മുതൽ ശാഖകളിൽ ജ്ഞാനദാന യജ്ഞവും പഠനക്ളാസും തുടങ്ങും. യൂണിയനിലെ 92 ശാഖകളിലും സംഘടിപ്പിക്കുവാനാണ് തീരുമാനം. മൈലോട്, കൈതയിൽ, പാണയം, കോഴിക്കോട് ശാഖകളെ സംയോജിപ്പിച്ചുകൊണ്ട് മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസ് ഓഡിറ്റോറായത്തിൽ നാളെ രാവിലെ 10ന് നടക്കുന്ന ധ്യാന യജ്ഞവും പഠനക്ളാസും യൂണിയൻ മുൻ സെക്രട്ടറി ജി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിക്കും. കട്ടയിൽ, ഓടനാവട്ടം ശാഖകൾക്കായി കട്ടയിൽ ശാഖാ മന്ദിരത്തിലാണ് പഠന ക്ളാസ് സംഘടിപ്പിച്ചിട്ടുള്ളത്. നാളെ രാവിലെ 10ന് യോഗം ഡയറക്ടർ ബോർഡംഗം അഡ്വ.പി.സജീവ് ബാബു ഉദ്ഘാടനം ചെയ്യും. നെടുമൺകാവ്, വാക്കനാട് ശാഖകളുടെ പഠനക്ളാസ് നാളെ രാവിലെ 10ന് വാക്കനാട് ശാഖാ മന്ദിരത്തിൽ നടക്കും. യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചെപ്ര-തുറവൂർ, വിലങ്ങറ ശാഖകളുടെ പഠനക്ളാസ് ഉച്ചക്ക് 2.30ന് വിലങ്ങറ പൈങ്ങയിൽ കെ.ആർ.ഉറയമൺ ഓഡിറ്റോറിയത്തിൽ നടക്കും. യോഗം നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. പുത്തൻവിള, പുതുശേരി, മോട്ടോർകുന്ന്, കരിങ്ങന്നൂർ ശാഖകളുടെ പഠനക്ളാസ് നാളെ ഉച്ചക്ക് 2.30ന് വെളിനല്ലൂർ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ ഉദ്ഘാടനം ചെയ്യും. ഓയൂർ ടൗൺ ശാഖയുടെ പഠനക്ളാസ് നാളെ ഉച്ചക്ക് 2.30ന് ശാഖാ മന്ദിരത്തിൽ യൂണിയൻ കൗൺസിലർ ബൈജു പാണയം ഉദ്ഘാടനം ചെയ്യും.

പ്രഭാഷണങ്ങൾ

പഠനക്ളാസുകളിൽ ശ്രീനാരായണ ഗുരു ദാർശനിക മാസിക ചീഫ് എഡിറ്റർ വിശ്വപ്രകാശം വിജയനാനന്ദൻ, ചെങ്ങന്നൂർ വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ, ഗുരുനാരായണ സേവാ നികേതൻ അംഗം ആശാ പ്രദീപ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. പഠന ക്ളാസുകൾ നടത്തപ്പെടുന്ന എല്ലാ ശാഖകളിലെയും പ്രവർത്തകർ അതാത് പഠന കേന്ദ്രങ്ങളിൽ പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനും സെക്രട്ടറി അഡ്വ.പി.അരുളും അറിയിച്ചു.