photo
ലയൺസ് ഇന്റർനാഷണൽ മേഖലാ സമ്മേളനം ആയൂർ ആമ്പാടി ഓഡിറ്റോറിയത്തിൽ ഡോ.എൻ.എൻ. മുരളി ഉദ്ഘാടനം ചെയ്യുന്നു. എം. നിർമ്മലൻ, രാധാമണി ഗുരുദാസ്, വി.എൻ. ഗുരുദാസ് തുടങ്ങിയവർ സമീപം

അഞ്ചൽ: ലയൺസ് ഇന്റർനാഷണൽ റീജിയൻ പതിനാല് മേഖലാ സമ്മേളനം ആയൂർ ആമ്പാടി ഓഡിറ്റോറിയത്തിൽ ലയൺസ് മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ഡോ.എൻ.എൻ. മുരളി ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർപേഴ്സൺ രാധാമണി ഗുരുദാസ് അദ്ധ്യക്ഷനായി. സോൺ ചെയർമാനമാരായ എം.നിർമ്മലൻ, സുബേർഖാൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തയ്യൽ മെഷീൻ വിതരണവും തിരുവനന്തപുരം ആർ.സി.സിയിലെ പാവപ്പെട്ട രോഗികൾക്ക് ഭക്ഷണത്തിനുള്ള തുകയും വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി വി.എൽ.അനിൽ കുമാർ, മറ്റ് ഭാരവാഹികളായ യശോധരൻ രചന, കെ.ശ്രീധരൻ വയലാ, പി.ടി.കുഞ്ഞുമോൻ,അനീഷ് കെ.അയിലറ,വി.എൻ.ഗുരുദാസ്, ക്ലബ് പ്രസിഡന്റുമാരായ എൻജിനീയർ ബിനു, ശശിധരൻപിള്ള, ശിവശങ്കരപിള്ള, ബൈജു എസ്.ഉമ്മൻ മാത്യു, ശ്രീഗണേശൻ, പ്രസാദ് ആമ്പാടി തുടങ്ങിയവർ സംസാരിച്ചു.