കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ടെക് ബിനാലെ 2.0 ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ അമൃത പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. എൻജിനീയറിംഗ് പഠന മേഖലയിൽ ജില്ലയിലെ മികച്ച കോളേജായ യു.കെ.എഫിൽ രണ്ടാം തവണയാണ് ടെക് ബിനാലെ സംഘടിപ്പിക്കുന്നത്.
യു.കെ.എഫ് സെന്റർ ഫോർ ആർട്ട് ആൻഡ് ഡിസൈൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'പരിണാമം' എന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച വ്യത്യസ്ത നിർമ്മിതികളുടെ പ്രദർശനം അടങ്ങിയ ടെക് ബിനാലെ 2.0 കേരളത്തിലെ ആദ്യ സംരംഭമാണ്. കോ ഓർഡിനേറ്റർ എസ്. കിരണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അർപിത് ബി.കൃഷ്ണ, എസ്. അഭയ്ദർശ്, അഖിൽ, ഹരിലാൽ, ആരോമൽ എന്നിവരുൾപ്പെട്ട സംഘമാണ് നിർമ്മിതികൾ രൂപകല്പന ചെയ്തത്. കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ, വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, പി.ടി.എ പാട്രൺ എ.സുന്ദരേശൻ, പി.ടി.എ വൈസ് പ്രസിഡന്റ് എസ്. സുനിൽ കുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ പ്രൊഫ. ലക്ഷ്മി പി.ഗോവിന്ദ്, എസ്. ശ്രീരാജ്, കോളേജ് യൂണിയൻ ചെയർമാൻ വി. അമൽ, വൈസ് ചെയർമാൻ ബി.ആർ ഐശ്വര്യ എന്നിവർ സംസാരിച്ചു.