photo
എം.മുകേഷിന് പനച്ചവിള കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ നൽകിയ സ്വീകരണം

അ‌ഞ്ചൽ: ഇടതുമുന്നണി സ്ഥാനാർത്ഥി എം. മുകേഷിന് അഞ്ചൽ മേഖലയുടെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസം സ്വീകരണം നൽകി. ആയൂർ നീറായിക്കോട്ടുനിന്ന് ആരംഭിച്ച സ്വീകരണ പരിപാടി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് എം. സലീം അദ്ധ്യക്ഷനായി. പി.എസ്.സുപാൽ എം.എൽ.എ മുൻ മന്ത്രി അഡ്വ.കെ.രാജു, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.ആർ.സജിലാൽ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ജോർജ്ജ് മാത്യു, ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.അജയൻ ആർച്ചൽ, അഡ്വ.വി.രവീന്ദ്രനാഥ്, എസ്. രാജേന്ദ്രൻപിള്ള, മഹിളാ സംഘം നേതാവ് സുജാ ചന്ദ്രബാബു, അഞ്ചൽ ജോബ്, കെ.ധർമ്മരാജൻ, രഞ്ജു സുരേഷ്, വി.എസ്.സതീഷ്. വി.എസ്.ഷിജു , എസ്.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈപ്പള്ളി, മാക്കുളം, ഒഴുകുപാറയ്ക്കൽ, അസുരമംഗലം, മതുരപ്പ, പനച്ചവിള കശുഅണ്ടി ഫാക്ടറി, അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ, ഏറം, വടമൺ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകണം നൽകി. വൈകിട്ട് ആയിരനല്ലൂരിൽ സമ്മേളനം സമാപിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ പി.എസ്. സുപാൽ എം.എൽ.എ, മുൻ മന്ത്രി അഡ്വ.കെ.രാജു, അഡ്വ.ആ‌ർ. സജിലാൽ, സി.പി.എം നേതാവ് ടി.അജയൻ, കെ. അനിമോൻ തുടങ്ങിയവർ സംസാരിച്ചു.