
കൊല്ലം: ലഹരിക്കതിരായുള്ള പോരാട്ടത്തിൽ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ഡോൺബോസ്കോ ബ്രഡ്സ് ഡ്രീം പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ. ഡ്രീം പ്രോജക്ട് ജില്ല ഡയറക്ടർ ഫാ. സ്റ്റെഫി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം സി.ഡബ്ല്യു.സി ചെയർമാൻ സനൽ വെള്ളിമൺ മുഖ്യാതിഥിയായി. ഡ്രീം പ്രോജക്ട് കോ ഓർഡിനേറ്റർ ആതിര വിൽസൺ സ്വാഗതവും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത സെക്രട്ടറി എ.ജെ. ഡിക്രൂസ്, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോ. (സി.ഐ.ടി.യു) ഏരിയ സെക്രട്ടറി ദിലീപ്, ഈസ്റ്റ് മേഖല പ്രസിഡന്റ് കൊച്ചുണ്ണി, സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.