കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട 12 വയസുകാരിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇടുക്കി തൊടുപുഴയിൽ നിന്നെത്തിയ വിനോദ യാത്രാസംഘത്തിലെ 12 വയസുകാരിയാണ് തിരയിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം. സംഘത്തിലെ അഞ്ചോളം കുട്ടികൾക്കൊപ്പം ബീച്ചിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി പെട്ടെന്നെത്തിയ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കടലിലേക്കിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.