meri-70

ഓടനാവട്ടം: സ്വകാര്യ ബസ് ദേഹത്തിലൂടെ കയറിയിറങ്ങി വൃദ്ധയ്ക്ക് ദാരുണാന്ത്യം. ഉമ്മന്നൂർ പഞ്ചായത്തിൽ വിലയന്തൂർ മുകളുവിള വീട്ടിൽ എബ്രഹാം മത്തായിയുടെ ഭാര്യ എ.എൽ.മേരിയാണ് (70) മരിച്ചത്. ബന്ധുവും സഹായിയുമായ ഏലിയാമ്മയ്ക്കൊപ്പം ഓടനാവട്ടം എസ്.ബി.ഐയിൽ പോയി തിരികെ വരുമ്പോൾ ഇന്നലെ രാവിലെ 11 ഓടെ പള്ളമുക്കിലായിരുന്നു അപകടം.

ഓയൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് വന്ന ആഞ്ജനേയ ബസിന്റെ മുൻഭാഗം ഇടിക്കുകയായിരുന്നു. ബസിന് അടിയിലേയ്ക്ക് തെറിച്ചുവീണ മേരിയുടെ ദേഹത്തിലൂടെ ടയർ കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന ഏലിയാമ്മയ്ക്കും സാരമായി പരിക്കേറ്റു. ബസ് ജീവനക്കാർ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്കാരം പിന്നീട്. മകൻ: മാത്യു എബ്രഹാം (യു.കെ).