uw-
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.സിയുടെ വിജയം ഈസി കാമ്പയിൻ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.സിയുടെ വിജയം ഈസി എന്ന കാമ്പയിൻ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ബി.മോഹൻദാസ് അദ്ധ്യക്ഷനായി. യു.ഡബ്ള്യു.ഇ.സി സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് മുഖ്യപ്രഭാഷണം നടത്തി. കെ.ശിവദാസൻ, എസ്.കെ.വിനോദ് ,ജോയ്സൺ,ചിറ്റുമൂലതാഹ, പെരുമാനൂർ രാധാകൃഷ്ണൻ , ദിലീപ്, എ .സി. മധു, മോളി ,അനില ബോബൻ, അമ്പിളി ശ്രീകുമാർ ,സോണി ശിവദാസ്, വൽസല ,ദേവരാജൻ ,ഹമീദ് കുഞ്ഞ് എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും പണിശാലകളിലും ജോലി ചെയ്യുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെ നേരിൽ കണ്ട് സി.ആർ.മഹേഷ് എം.എൽ.എ, ബോബൻ ജി.നാഥ് ബി.മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചു.