തൊടിയൂർ: ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി തൊടിയൂർ പഞ്ചായത്തിലെ 129-ാം നമ്പർ ബൂത്ത് കൺവെൻഷൻ ചേർന്നു. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ഉദ്
ഘാടനം ചെയ്തു. ഹാരീസ് അദ്ധ്യക്ഷനായി.
മണ്ഡലം പ്രഡിഡന്റ് പി.സോമരാജൻ, വി.സന്തോഷ് കുമാർ,ജയകുമാർ, മുഹമ്മദ് ഹുസൈൻ, രതിദേവി എന്നിവർ സംസാരിച്ചു.