photo
ആര്യങ്കാവിൽ നൽകിയ സ്വീകരണത്തിന് യു.ഡി.എഫ് സ്ഥാനാർത്തി എൻ.കെപ്രേമചന്ദ്രൻ നന്ദി പറയുന്നു.തെന്മല പഞ്ചയത്ത് പ്രസിഡൻറ് കെ.ശശിധരൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സജ്ഞയ്ഖാൻ തുടങ്ങിയവർ സമീപം.

പുനലൂർ: കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം മേഖലയിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ റോസ്മയിൽ നിന്ന് ആരംഭിച്ച പര്യടനം ആര്യങ്കാവ് തടി ഡിപ്പോ, കരിമ്പിൻതോട്ടം, കരയാളർതോട്ടം, ചേന ഗിരി ,ഇടപ്പാളയം,ഫ്ലോറൻസ്,കഴുതുരുട്ടി, പൂന്തോട്ടം, അമ്പനാട്, അരണ്ടൽ, മേലേആനച്ചാടി നെടുമ്പാറ, നാഗമല, കുറവൻതാവളം, മാമ്പഴത്തറ, വള്ളം വെട്ടി, ചെറകരകാണി എന്നിവിടങ്ങളിലൂടെ ചന്ദനക്കാവിൽ സമാപിച്ചു. തോട്ടം മേഖലയിൽ എത്തിയ സ്ഥാനാർത്ഥിയെ ആരതി ഉഴിഞ്ഞും നൃത്തച്ചുവടുകൾ വച്ചുമാണ് വരവേറ്റത്. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.നാസർഖാൻ, ജില്ലഎക്സിക്യുട്ടീവ് അംഗം ഇടമൺ ബി.വർഗീസ്, കൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, തോയിത്തല മോഹനൻ,ബിനുശിവപ്രസാദ്,സണ്ണി ജോസഫ്, വെഞ്ചേമ്പ് സുരേന്ദ്രൻ, ടോമിച്ചൻ തുടങ്ങിയ നിരവധി നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.

ആര്യങ്കാവിൽ നൽകിയ സ്വീകരണത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ നന്ദി പറയുന്നു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ തുടങ്ങിയവർ സമീപം