ശാസ്താംകോട്ട : മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി .എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ. അരുൺകുമാറിന്റെ കുന്നത്തൂരിലെ സ്വീകരണ പരിപാടിക്ക് മൺറോത്തുരുത്തിൽ തുടക്കമായി .ഇന്നലെ രാവിലെ 7ന് മൺട്രോത്തുരുത്ത് പഞ്ചായത്തിലെ കൺട്രാംകാണിയിൽ കോവൂർ കുഞ്ഞുമോൻ എം.എൽ. എ പര്യടനം ഉദ്‌ഘാടനം ചെയ്തു. മൺട്രോത്തുരുത്ത് , കിഴക്കേ കല്ലട , പവിത്രേശ്വരം , കുന്നത്തൂർ പഞ്ചായത്തുകളിലായിരുന്നു ഇന്നലത്തെ പര്യടനം. ഏഴാം മൈലിൽ ആയിരുന്നു സമാപനം. സമാപന സമ്മേളനം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്‌ഘാടനം ചെയ്‌തു.കേന്ദ്ര ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ.സോമപ്രസാദ് , എൽ.ഡി.എഫ് നേതാക്കളായ എം.ശിവശങ്കര പിള്ള ,ആർ.എസ്. അനിൽ , അഡ്വ.സി.ജി.ഗോപു കൃഷ്ണൻ , കെ.ശിവശങ്കരൻ നായർ , സാബു ചക്കുവള്ളി , സി. കെ. ഗോപി , കുറ്റിയിൽ ഷാനവാസ് , ടി.ആർ.ശങ്കര പിള്ള , കെ.കെ.രവികുമാർ , അർദർ ലോറൻസ് , കെ. മധു , ആർ. അനീറ്റ , ബിനു കരുണാകരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു .