pp

കുണ്ടറ: കുണ്ടറയിലെ വിവിധ പ്രദേശങ്ങളിലായിരുന്നു കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ ഇന്നലത്തെ പര്യടനം. സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.

ചർച്ച് ഒഫ് സൗത്ത് ഇന്ത്യയുടെ കൊല്ലം - കൊട്ടാരക്കര ബിഷപ്പ് ഹൗസ് സന്ദർശനത്തിന് ശേഷം മുഖത്തലയിലെത്തി. കുറ്റിച്ചിറ അയിരൂർ കാഷ്യു ഫാക്ടറി, ദേവ് സ്നാക്സ് എന്നിവ സന്ദർശിച്ചു. കൊറ്റങ്കര പഞ്ചായത്തിലെ അംബേദ്കർ കോളനിയിലെത്തിയ സ്ഥാനാർത്ഥിയെ അമ്മമാർ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. കോളനിയിലെ അപര്യാപ്തതകൾ സ്ഥാനാർത്ഥിയോട് പങ്കുവയ്ക്കുകയും വോട്ട് നൽകാമെന്ന് ഉറപ്പ് നൽകി ആശീർവദിക്കുകയും ചെയ്തു.

വൈകിട്ട് കുരീപ്പള്ളിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കണ്ണനല്ലൂർ, മുഖത്തല വഴി ഡീസന്റ് മുക്കിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു പതുച്ചിറ, ജനറൽ സെക്രട്ടറി സുരേഷ് ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.