കൊല്ലം: ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ മഹാസമ്മേളനത്തിന്റെ നാൾവഴി തേടി ചെട്ടികുളങ്ങര സേവാശ്രമാചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദജിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ മഹാസമ്മേളനവും പഠനക്ലാസും ഇന്ന് വൈകിട്ട് 3ന് കൊല്ലം സോപാനം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ആചാര്യ സുചീരാമയി ദേവി ക്ലാസ് നയിക്കും.
മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, സേവാശ്രമാചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ, സി.എച്ച്.മുസ്തഫ മൗലവി, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ഫാ. ഡോ. ജോസഫ് ജോൺ, എസ്. സുവർണ കുമാർ തുടങ്ങി പ്രമുഖർ പങ്കെടുക്കും.