ഓയൂർ: വെളിനല്ലൂർ റോഡുവിളയിൽ വൃദ്ധൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചു. റോഡുവിള കട്ടേനിൽ ഇരപ്പുപാറ പുത്തൻ വീട്ടിൽ ഉമ്മർ കണ്ണ് റാവുത്തറാണ് (77) മരിച്ചത്. ഉമ്മർ കണ്ണ് റാവുത്തറും ഭാര്യ ഹാരിഫ ബീവിയുമാണ് വീട്ടിൽ താമസം.

ഇന്നലെ വെളുപ്പിന് ഒന്നേകാലിന് അവശനിലയിൽ കണ്ടെത്തിയ ഉമ്മർ കണ്ണിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.