കൊല്ലം: സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് 10വരെ അപേക്ഷിക്കാം. പൈത്തൺ, പി.എച്ച്.പി, ജാവ, സി പ്ലസ് പ്ലസ് പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ്, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്, റോബോട്ടിക്സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും, 'വൈബ്രന്റ് ഐ.ടി'യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, ഓഗ്മെന്റഡ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലുമാണ് പരിശീലനം. ഫോൺ: 98958 89892.