കൊല്ലം: ഈദുൽ ഫിത്തർ ദിനത്തിൽ കൊല്ലം ജോനകപ്പുറം വലിയ പള്ളിയിൽ രാവിലെ 8ന് ഇമാം കടയ്‌ക്കൽ അബ്‌ദുൽ അസീസ് മൗലവിയുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്‌കാരം നടക്കും. ചാമക്കട ഹമീദിയ പള്ളിയിൽ ഇമാം ഹഫീസ് മുഹമ്മദ് ഷിബിലി മൗലവിയുടെ നേതൃത്വത്തിൽ രാവിലെ 7ന് പെരുന്നാൾ നമസ്‌കാരം നടക്കും. സ്‌ത്രീകളുടെ നമസ്‌കാരം വലിയ പള്ളിയിലെ ദറസ് ഹാളിൽ രാവിലെ 7ന് നടക്കുമെന്ന് വലിയ പള്ളി മുസ്ലീം ജമാ അത്ത് ജനറൽ സെക്രട്ടറി ടി.എം.ഇക്‌ബാൽ അറിയിച്ചു.