
കൊട്ടിയം: നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പ്രോജക്ടായ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി സബ് ഡിവിഷണൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ വൈ.സാബു നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി എസ്.പി.സി കുട്ടികളുടെ വീട്ടിലും സ്കൂളുകളിലും പറവകൾക്ക് തണ്ണീർകുടം ഒരുക്കും. പ്രഥമ അദ്ധ്യാപിക ജൂഡിത്ത് ലത, പി.ടി.എ പ്രസിഡന്റ് അൻസർ, ലോക്കൽ ഗാർഡിയൻ ഫാ.അമൽരാജ്, സി.പി.ഒമാരായ ജിസ്മി, എയ്ഞ്ചൽ, രമ്യ, ഗാർഡിയൻ എസ്.പി.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.