fhsta-

കൊല്ലം: കഴിഞ്ഞവർഷത്തെ ഹയർ സെക്കൻഡറി പൊതുപരീക്ഷാ മൂല്യനിർണയ പ്രതിഫലം വിതരണം ചെയ്യാത്തതിനെതിരെയും ഹൈസ്കൂൾ - ഹയർ സെക്കൻഡറി ലയന നീക്കത്തിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി ഹയർ സെക്കൻഡറി അദ്ധ്യാപകർ, ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂല്യനിർണയ ക്യാമ്പുകളിൽ പ്രതിഷേധ സംഗമം നടത്തി.
ജില്ലാതല പ്രതിഷേധം കൊല്ലം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എ.എച്ച്.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു.

എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയർമാൻ എസ്.സതീഷ്, കൺവീനർ യൂജിൻ,കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ആസിഫ്, മനേഷ്, അനിത ചന്ദ്രൻ, ബഞ്ചമിൻ വർഗീസ്, ദീപ സോമൻ എന്നിവർ സംസാരിച്ചു.

കസ്മീർ തോമസ്, ജോജി വർഗീസ്, അൻവർ, ജ്യോതി രഞ്ജിത്ത്, ഷാനവാസ് ബോബൻ, ഫിലിപ്പ് ജോർജ്, ആദർശ് വാസുദേവ്, ഷിജു ജോൺ സാമുവൽ, വി.ബിന്ദു, മാത്യു പ്രകാശ്, സാം ജോൺ, ശ്രീകുമാർ കടയാറ്റ് തുടങ്ങിയവർ വിവിധ ക്യാമ്പുകളിൽ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.