കൊല്ലം: കഴിഞ്ഞ അഞ്ച് വർഷക്കാലം കൊല്ലം ലോക് സഭാ മണ്ഡലത്തിന്റെ പരിധിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുന്ന വികസനരേഖ പ്രസിദ്ധീകരിച്ച് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. വികസന രേഖയ്ക്ക് എം.പി ലൈവ് 24 X7 എന്ന് പേര് നൽകി താൻ 24 മണിക്കൂറും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് കൂടി പറയുകയാണ് പ്രേമചന്ദ്രൻ. ഉന്നയിച്ച ചോദ്യങ്ങൾ, അവതരിപ്പിച്ച സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും അടക്കം പാർലമെന്റിൽ നടത്തിയ ഇടപെടലുകളും വികസന രേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രധാന വിവരങ്ങൾ

വികസന പ്രവർത്തനങ്ങൾ

 അന്താരാഷ്ട്ര വിമാനത്താവള മാതൃകയിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം
 ഗ്രീൻഫീൽഡ് ഹൈവേ, കൊല്ലം- തേനി റോഡ്, ദേശീയപാത 66 വികസനം
 40ൽപരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

കൊല്ലത്ത് സ്പീഡ് പോസ്റ്റ് സൗകര്യം

 ഗതാഗത പ്രതിസന്ധി രൂക്ഷമായിടത്തെല്ലാം ആർ.ഒ.ബി
 എൻ.എച്ച്.എമ്മിൽ ഉൾപ്പെടുത്തി ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം
 എം.പി ഫണ്ടിന്റെ വിനിയോഗത്തിൽ മാതൃക

 വിവിധ റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം
 ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനത്തിന് വൻ പദ്ധതി

പാർലമെന്റിലെ ഇടപെടലുകൾ

 തൊഴിലാളികളുടേത് അടക്കമുള്ള പ്രശ്നങ്ങൾ നിരന്തരം പാർലമെന്റിൽ ഉന്നയിച്ചു

 മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധം

 പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം നിരാകരണ പ്രമേയം

 89 ശതമാനം ഹാജർ

 കശുഅണ്ടി അടക്കം എല്ലാ വിഭാഗം തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ബില്ലുകൾ

 ചോദ്യങ്ങൾ, ചർച്ചകൾ, സ്വകാര്യ ബില്ലുകൾ, നിരാകരണപ്രമേയം തുടങ്ങി 4122 ഇടപെടലുകൾ

 14 ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡുകൾ

പൊതു ഇടപെടലുകൾ

 അവധിയില്ലാതെ പ്രവർത്തിക്കുന്ന ഓഫീസ്

 റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങളിൽ നിരന്തര ചർച്ചകൾ

 കൊല്ലം തുറമുഖം, പാർവതിമിൽ അടക്കമുള്ള കാര്യങ്ങളിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്ക് നിരന്തരം, നിവേദനം, മന്ത്രിമാരുമായി ചർച്ചകൾ

 എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട ജനകീയ ആവശ്യങ്ങളിൽ എൻ.എച്ച്.എ.ഐയിൽ നിരന്തര സമ്മർദ്ദം