കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലാ കായിക കലാസമിതി - ബാലകലാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'സിന്ദൂരം' 11, 12 തീയതികളിൽ നടക്കും. കണ്ണൂർ പിലാത്തറ 'പടവ് ' ക്രിയേറ്റീവ് തീയേറ്റർ അദ്ധ്യാപക നാടക വേദി കുട്ടികൾക്കായി നടത്തുന്ന വിവിധ വൈജ്ഞാനിക വ്യക്തിത്വ വികസന കലാവിഷ്‌ക്കാരങ്ങളാണ് ക്യാമ്പിലെ മുഖ്യയിനം. ശ്രീജിത്ത് വെള്ളുവയൽ, സുനീഷ്, വടക്കുമ്പാടൻ, രഘുനാഥൻ എന്നിവർ ക്യാമ്പ് നയിക്കും. 12ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലാസമിതി പ്രസിഡന്റ് കെ.എസ്.അജിത്ത് കുമാർ അദ്ധ്യക്ഷനാകും. പ്രവേശനം സൗജന്യം.