കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സൗത്ത് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് പനക്കുളങ്ങരയുടെ അദ്ധ്യക്ഷനായി. ഇലക്ഷൻ കമ്മിറ്റി കൺവീനർ രമേശ് ബാബു, കെ.ജെ.താഷ്ക്കന്റ്, പി.രാജു, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, മുനമ്പത്ത് വഹാബ്, നജീം മണ്ണേൽ, എൻ.അജയകുമാർ, നൗഷാദ് തേവറ, ജോയ് വർഗീസ്, ബാബു അമ്മവീട്, സുഭാഷ് ബോസ്, മുനമ്പത്ത് ഷിഹാബ്, ഓമനക്കുട്ടൻ, ഗഫൂർ, ബി.മോഹൻദാസ്, അശോകൻ അമ്മവീട്, തയ്യിൽ തുളസി എന്നിവർ സംസാരിച്ചു.