
കൊട്ടിയം: തില്ലേരി അസീസി ആർട്സ് ക്ലബ് നാടക നടൻ കൊട്ടിയം എൻ.എസ്.എസ് കോളേജിന് സമീപം മൗണ്ട് വ്യൂവിൽ പി.ജെ.ജോർജ് (82, കുണ്ടറ ബാബു, ബാബൂസ് ട്യൂട്ടോറിയൻസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊട്ടിയം നിത്യസഹായമാത പള്ളി സെമിത്തേരിയിൽ. മക്കൾ: ഹിരോഷ് ബാബു (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, തൃശൂർ), ഷിമാ ബാബു (അദ്ധ്യാപിക, എം.എം എൻ.എസ്.എസ്, കൊട്ടിയം). മരുമക്കൾ: സുപ്രിയ ഹിരോഷ്, മനോജ് ദാസ് (അദ്ധ്യാപകൻ, സെന്റ് ആഗ്നേസ് എച്ച്. എസ്, നീണ്ടകര).