കരുനാഗപ്പള്ളി: മാലുമേൽ ക്ഷേത്രത്തിലെ സപ്താഹ വേദി വ്യത്യസ്ത സമ്മേളനങ്ങളിലൂടെ ശ്രദ്ധേയമാകുന്നു. യജ്ഞശാലയിൽ അഞ്ച് ദിവസങ്ങളായി വിമുക്തഭട നീതിപാലക സംഗമം,കർഷകസംഗമം, ഗുരുവന്ദനം,മാതൃ സംഗമം വിദ്യാർത്ഥി യുവജന സംഗമം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിമുക്തഭട നീതിപാലക സംഗമത്തിൽ ശ്രേഷ്ടരായ നിരവധി എക്സർവീസ്, പൊലീസ് ഉദ്യോഗസ്ഥരെ സ്വാമി ഉദിത് ചൈതന്യ ആദരിച്ചു. ദേവസ്വം പ്രസിഡന്റ് എസ്.രഘുനാഥൻ,ദേവസ്വം സെക്രട്ടറി ഷിബു എസ്.തൊടിയൂർ, ഭരണസമിതി അംഗങ്ങളായ തയ്യിൽ രവി, പി.ജയപ്രകാശ് ഉണ്ണികൃഷ്ണപിള്ള, മനോജ് എസ്.മായാലയം, സുരേഷ് ബാബു, ബിജു എന്നിവർ പങ്കെടുത്തു. മാലുമേൽ മൈതാനത്തെ മാലുമേൽ ഫെസ്റ്റ് കാർണിവൽ വൈകിട്ട് ക്ഷേത്ര ഭാരവാഹികളും ഭരണസമിതി അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. തൊടിയൂർ കര ഉത്സവ കമ്മിറ്റി നടത്തിയ വർണപ്പകിട്ടാർന്ന ഘോഷയാത്രയിൽ നൂറുകണക്കിന് സ്ത്രീകളുടെ താലപ്പൊലിയും വിവിധ കലാരൂപങ്ങളും ഉണ്ടായിരുന്നു.