k

ചാത്തന്നൂർ: പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല റഫറൻസ് ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ കിടപ്പു രോഗിക്ക് വേണ്ടി നിർമ്മിച്ച സാന്ത്വന വീട് കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളായ കെ.ബി.മുരളീകൃഷണൻ, ഡി.സുകേശൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്നാണ് കടമ്പാട്ടുകോണം സ്വദേശിയായ രാജേന്ദ്രൻ പിള്ളയ്ക്ക് വീടിന്റെ താക്കോൽ കൈമാറിയത്. ഗ്രന്ഥശാലാ പ്രസിഡന്റും കെട്ടിട നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനറുമായ എസ്.ആർ.അനിൽകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എൽ.ബിന്ദു, ഗ്രന്ഥശാലാ സെക്രട്ടറി ജി.സദാനന്ദൻ. കെ.വിജയകുമാർ, സരിതാ പ്രതാപ്, ബാബു പാക്കനാർ, ശ്രീകുമാർ പാരിപ്പള്ളി, എസ്.വിജയൻ മുരളീധരക്കുറുപ്പ്, എസ്.വിജയപ്രസാദ്, എൻ.സതീശൻ, റൂവൽ സിംഗ് എന്നിവർ സംസാരിച്ചു. വിജയനാഥൻ നായർ, ജി.ശശിധരൻ പിള്ള, സോദരം രാജേന്ദ്രൻ പിള്ള, ജി.രാജേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രന്ഥശാലയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് പത്തു ലക്ഷം രൂപയിലധികം സമാഹരിച്ചാണ് സാന്ത്വന വീട് നിർമ്മിച്ചത്.