കൊല്ലം: എൻ.ഡി.എ കൊല്ലം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കൺവെൻഷനിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ജില്ലയിലെത്തും.
വൈകിട്ട് 4ശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപത്തെ നീലാംബരി ഓഡിറ്റേറിയത്തിൽ നടക്കുന്ന കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ ലോക്‌സഭാ മണ്ഡലം ചെയർമാൻ ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും.