 
ചവറ : പന്മന നടുവത്തുചേരി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം ഡോ.സുജിത് വിജയൻപിള്ള എം.എൽ .എ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് ചെങ്ങഴത്ത് നിസാം ചടങ്ങിൽ അദ്ധ്യക്ഷനായി. ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് നിർദ്ധനരായ 200 പേർക്കുള്ള റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് വൈസ് പ്രസിഡന്റ്
പാലപ്പുഴയ്യത്തു സലീം റിലീഫ് കിറ്റ് ഏറ്റുവാങ്ങി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം ചേമത്ത് കെ.യൂസുഫ് സലീം പ്രഭാഷണം നടത്തി.ഇബ്രാഹിം കുട്ടി മുസലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി,പന്മന പഞ്ചായത്ത് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്നൻ ഉണ്ണിത്താൻ,
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം, ദേശീയ കൗൺസിൽ അംഗം മണക്കാട് നജ്മുദീൻ, പന്മന ഗ്രാമ പഞ്ചായത്ത് മെമ്പർ നൗഫൽ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. കബീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ,
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കിണറുവിള സലാഹുദ്ധീൻ, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കല്ലുമ്പുറത്ത്,സെക്രട്ടറി ബിജു കരിങ്ങാട്ടിൽ, കോൺഗ്രസ് പന്മന മണ്ഡലം പ്രസിഡന്റ് അൻവർ കാട്ടിൽ, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് നജ്മുദീൻ,അബുദാബി കെ.എം.സി.സി ഭാരവാഹി അബ്ദുൽ സത്താർ ലൈസിയം,എസ്.ഇ.യു നേതാക്കളായ അബ്ദുൽ ഹക്കിം, വേലുശ്ശേരി നൗഷാദ്, വിളയിൽ നൗഷാദ്,ലീഗ് തേവലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തേവലക്കര ശിഹാബ് സെക്രട്ടറി ശരീഫ് കണ്ണാപ്പള്ളി,കാരാളിൽ നിസാം,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷമീർ, ചവറ നിയോജക മണ്ഡലം സെക്രട്ടറി ലീഗ് എൻ. നിസാർ പാലക്കൽ, വാർഡ് കമ്മിറ്റി ഭാരവാഹികളായ അനസ് കാരൂർ, ഷഫീക് അയണി കാട്ടിൽ,അനസ് പാലുവിളയിൽ,സജീവ് അയണികാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.