കരുനാഗപ്പള്ളി: ന്യൂ മഹാത്മാ അക്കാഡമി യു.എസ്.എസ് വിദ്യാർത്ഥിളെ അനുമോദിച്ചു. മത്സര പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ 54 വിദ്യാർത്ഥികളെ 2024-ലെ ടാലന്റഡ് ചൈൽഡ് ആയി തിരഞ്ഞെടുത്തു. ഇതാേടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാർ കുട്ടികൾക്ക് അവാർഡുകൾ നൽകി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റഡി കിറ്റ് വിതരണം ചെയ്തു. നഗര സഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലറും കരുനാഗപ്പള്ളി ഗേൾസ് ആൻഡ് ബോയ്സ് ഹൈസ്കൂൾ മാനേജറുമായ എൽ. ശ്രീലത, ഗ്രന്ഥശാലസംഘം താലൂക്ക് കമ്മിറ്റി സെക്രട്ടറി വി. വിജയകുമാർ, അദ്ധ്യാപക അവാർഡ് ജേതാവ് ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.രെജു സ്വാഗതവും വിനു വി.അപ്പൻ നന്ദിയും പറഞ്ഞു.