കരുനാഗപ്പള്ളി: വ്യാപാരികളുടെയും വ്യവസായികളുടെയും സേവനദാതാക്കളുടെയും കൂട്ടായ്മയായ യുണൈറ്റഡ് മർച്ചന്റ് ചേംബർ (യു.എം.സി) കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ പൊതുയോഗം ഇന്ന് രാവിലെ 10 മണി മുതൽ കരുനാഗപ്പള്ളി ടൗൺ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ വ്യാപാരികളുടെ ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദ്വൈവാർഷിക പൊതുയോഗത്തിലും തിരഞ്ഞെടുപ്പിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ എല്ലാ വ്യാപാരികളും വ്യവസായികളും സേവനദാതാക്കളും പങ്കെടുക്കുമെന്ന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി കമ്മിറ്റി അറിയിച്ചു. ഭാരവാഹികളായ നിജാംബഷി, ഡി.മുരളീധരൻ, എ.എ.ലത്തീഫ്, റൂഷ.പി.കുമാർ, ഷിഹാൻബഷി, നുജൂംകിച്ചൻഗാലക്‌​സി, ഡി.എൻ.അജിത്ത്, ബാബുക്കുട്ടൻപിളള, സലാംപീടികയിൽ, എസ്.വിജയൻ, മോഹനൻപിള്ള, അഷ്‌​റഫ് പള്ളത്ത്കാട്ടിൽ, നിഹാർവേലിയിൽ, സുബ്രു.എൻ.സഹദേവ്, ഷംസുദ്ദീൻ, ഷമ്മാസ്, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.