mukesh

കൊല്ലം: കുണ്ടറ മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് കൊല്ലം ലോക് സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. രാവിലെ 8ന് പേരയം പഞ്ചായത്തിൽ നിന്നായിരുന്നു സ്വീകരണം ആരംഭിച്ചത്. തുടർന്ന് കുണ്ടറ, പെരിനാട്, കൊറ്റങ്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. ഹ്രസ്വമായിരുന്നു പ്രസംഗം. വെയിലത്തും ചിരി മങ്ങാതെ കാത്തുനിന്ന ജനങ്ങൾക്ക് സ്ഥാനാർത്ഥി നന്ദി പറഞ്ഞു. ജനങ്ങളുടെ ആവേശം തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പെരിനാട് പഞ്ചായത്തിലൂടെ സ്വീകരണം കടന്നു പോയപ്പോൾ ഏഴാം ക്ലാസുകാരി ഋതു സതീഷ് സ്ഥാനാർത്ഥിയുടെ ചിത്രം വരച്ചത് അദ്ദേഹത്തിന് സമ്മാനിച്ചു.

സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി ടി.സുരേഷ് കുമാർ, സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.എൽ.സജികുമാർ, സി.പി.ഐ മുഖത്തല മണ്ഡലം പ്രസിഡന്റ് സി.പി.പ്രദീപ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ.ഗ്രേഷ്യസ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ദിനേശ്, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപൻ, ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം എസ്.ഡി.അഭിലാഷ്, ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ ദിനേശ് ബാബു, ആർ.ഷംനാൽ, സി.സന്തോഷ്, എൽ.അനിൽ എന്നിവർ പങ്കെടുത്തു.