കൊട്ടാരക്കര: മാവേലിക്കര പർലമെന്റ് മണ്ഡലത്തിലെ യു‌.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ തൊഴിൽമേഖലയിൽ നിന്ന് പരമാവധി തൊഴിലാളികളെ പങ്കെടുപ്പിക്കാൻ ഐ.എൻ.ടി.യു.സി കൊട്ടാരക്കര റീജിയണൽ കമ്മിറ്റി തീരുമാനിച്ചു. അതിന്റെ മുന്നോടിയായി റീജിയണൽ സമ്മേളനങ്ങളും പ്രചരണ പരിപാടികളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 13ന് വൈകിട്ട് 4ന് വി.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരാനും കമ്മിറ്റി തീരുമാനിച്ചു. യൂണിയൻ നേതാക്കളായ ചാലൂക്കോണം അനിൽകുമാർ, കെ.ബി. ഫിറോസ്, രാജേന്ദ്രൻപിള്ള,മൂഴിക്കോട് സുകുമാരൻ, കുടവട്ടൂർ രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് റഷീദ്. ഷാജി,സുകേഷൻ, ബ്രഹ്മദാസ്, മോഹനൻപിള്ള, എം.സി.ജോൺസൺ, പുഷ്പൻ എന്നിവർ സംസാരിച്ചു.