ccc
കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് വൈ. നൗഷാദ് നിർവഹിക്കുന്നു

പത്തനാപുരം : ദുബായ് കെ.എം.സി.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുസ്ലിംലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് വൈ.നൗഷാദ് നിർവഹിച്ചു. മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് പുന്നല പി.എസ്. ഷാജഹാൻ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അനസ് പത്തനാപുരം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് പുന്നല ഇബ്രാഹിംകുട്ടി സാഹിബ്, സി.എച്ച് സെന്റർ കൊല്ലം ജില്ലയുടെയും ദുബൈ കെ.എം.സി.സി കൊല്ലം ജില്ലാ കോഡിനേറ്ററുമായ എ.എം.ആർ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.കാര്യറ നസീർ,എ.എം.ആർ. നസീർ ഹാജി, മുസ്ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ അസീം ഇടത്തറ, വഹാബ് ഇടത്തറ, കുന്നിക്കോട് അബ്ദുൽ ലത്തീഫ്,പഞ്ചായത്ത് ഭാരവാഹികളായ കെ.എൻ.ആർ.അബ്ദുൽ റഷീദ്,ഷിബു താന്നിവിള, നാസർ ലബ കുന്നിക്കോട്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പുന്നല ശിഹാബ്,അബൂ സിയാർ പത്തനാപുരം, അൽ അമീൻ പുന്നല,ഷാജഹാൻ കാര്യറ എന്നിവർ സംസാരിച്ചു.