കരുനാഗപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കരുനാഗപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺ ക്ലബ്ബിൽ നടന്നു. കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സമിതി അംഗം ശിവശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് അദ്ധ്യക്ഷനായി. യോഗത്തിൽ കൊട്ടാരം ഉണ്ണികൃഷ്ണൻ, മാലുമേൽ സുരേഷ്, ആർ.കൃഷ്ണണൻകുട്ടി , സതീഷ്തേ വനത്ത്, മുരളി, ജയകുമാരി, ശാലിനി രാജീവ്, പ്രിയമാലിനി, ,ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എസ്.ശോഭനൻ,എൻ.ഡി.എ നേതാക്കളായ ഡോ.രാജൻ, മധുകുമാരി, രാജീവ് രാജധാനി, സന്തോഷ്, സതീഷ് എന്നിവർ സംസാരിച്ചു.