photo
ആദിനാട് കശുഅണ്ടി ഫാക്ടറി പടിക്കൽ നടന്ന യോഗം സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കശുഅണ്ടി തൊഴിലാളി സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ പ്രചാരണ യോഗം സംഘടിപ്പിച്ചു. ആദിനാട് കശുഅണ്ടി ഫാക്ടറി പടിക്കൽ നടന്ന യോഗം സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. കെ.പി.വിശ്വവത്സലൻ അദ്ധ്യക്ഷനായി. ഹരിദാസൻ സ്വാഗതം പറഞ്ഞു. സി.രാധാമണി, പി.ആർ.വസന്തൻ, രവീന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.