photo
തുറയിൽ കുന്നിലുള്ള നീന്തൽ പരിശീലന കേന്ദ്രത്തിൽ അവധിക്കാല നീന്തൽ പരിശീലനം നടത്തുന കുട്ടികളും മുതിർന്നവരും.

കരുനാഗപ്പള്ളി: തുറയിൽ കുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി.ആർ സിമ്മിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തുറയിൽ കുന്നിലുള്ള നീന്തൽ പരിശീലന കേന്ദ്രത്തിൽ അവധിക്കാല നീന്തൽ പരിശീലനം ആരംഭിച്ചു. അമ്മയും മകനും സഹോദരിയും പ്രധാന നീന്തൽ അദ്ധ്യാപകരായി പരിശീലനം നടത്തുന്ന കേന്ദ്രത്തിൽ 5 മുതൽ പ്രായപരിധിയില്ലാതെ നീന്തൽ പരിശീലനം നേടാം. സാഹസിക നീന്തൽ താരവും നീന്തൽ അദ്ധ്യാപകനുമായ ഡോൾഫിൻ രതീഷും ഭാര്യയും മകനും അനിയത്തി രുദ്രയും ആണ് നീന്തൽ പരിശീലനം നൽകുന്നത്.

രാവിലെ 8.30മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് പരിശീലനം. നീന്തൽ വസ്ത്രം പുറത്ത് നിന്നും വാങ്ങണം. തൊപ്പിയും കണ്ണടയും പരിശീലന കേന്ദ്രത്തിൽ നൽകും. ഒരു മാസം കൊണ്ട് പരിശീലനം പൂർത്തിയാക്കും. നീന്തൽ പരിശീലനം പൂർത്തിയാക്കുന്ന കുട്ടികളെ സൗജന്യമായി സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇനമായ നീന്തൽ മത്സരത്തിൽ പങ്കെടുപ്പിക്കും.