
ചടയമംഗലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പര്യടനത്തിനെത്തിയ കൊല്ലം ലോക് സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ വൻ ജനാവലിയോടെ വരവേറ്റ് ചടയമംഗലം നിയോജകമണ്ഡലം. ഇന്നലെ ഓയൂരിൽ നിന്നാണ് സ്വീകരണ പര്യടനം ആരംഭിച്ചത്. കഴിയുന്നത്ര വോട്ടർമാരെ നേരിൽ കണ്ടും അഭിവാദ്യം ചെയ്തും സ്വീകരണ വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയുമൊക്കെ പ്രേമചന്ദ്രൻ വോട്ടർമാരുമായി സംവദിച്ചു. സ്വീകരണ സ്ഥലങ്ങളിൽ ഹ്രസ്വമായ പ്രസംഗം നടത്തി. തൊഴിൽ മേഖലയിലുണ്ടായിട്ടുള്ള വിവിധ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിനുമെല്ലാം പാർലമെന്റ് അംഗം എന്നുള്ള നിലയിൽ ഇടപെടലുകൾ നടത്തിയ വിശദാംശങ്ങളും പ്രസംഗത്തിൽ സൂചിപ്പിച്ചു.
യു.ഡി.എഫ് ചെയർമാൻ ചിതറ മുരളി അദ്ധ്യക്ഷത വഹിച്ച സ്വീകരണ പര്യടന പരിപാടി യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം.എം.നസീർ ഉദ്ഘാടനം ചെയ്തു. പി.ആർ.സന്തോഷ്, പാങ്ങോട് സുരേഷ്, അഡ്വ. ശ്രീകുമാർ, ജെയിംസ് ചാക്കോ, അൻസറുദ്ദീൻ, തമീം, ഷാജി, അയൂബ്, പനയറക്കുന്ന് ബാബു, പ്രകാശ്.ജി.നായർ, ചെങ്കൂർ സുരേഷ്, അഡ്വ. പ്രദീപ്, റിയാസ്, ആദർശ് ഭാർഗവൻ തുടങ്ങിയവർ പങ്കെടുത്തു.