clctr
സ്വീപ്പിന്റെ സഹകരണത്തോടെ തങ്കശേരി ബ്രേക്ക് വാട്ടർ പ്രദേശത്ത് സംഘടിപ്പിച്ച വോക്കത്തോണിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം കളക്ടർ എൻ. ദേവിദാസ് കൈമാറുന്നു

കൊല്ലം: ആരോഗ്യകരമായ ജീവിതമെന്നപോലെ സുപ്രധാനമാണ് ജനാധിപത്യത്തിന്റെ ആരോഗ്യവുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർ എൻ. ദേവിദാസ് പറഞ്ഞു.

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് തങ്കശേരി ബ്രേക്ക് വാട്ടർ പ്രദേശത്ത് സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) സഹകരണത്തോടെ വോക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോക്കത്തോണും തിരഞ്ഞെടുപ്പ് ബോധവത്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രേക്ക് വാട്ടർ വോക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു.