ps

ഇരവിപുരം: ഉത്സവത്തിനെത്തിയ പെൺകുട്ടിയെ പരിചയപ്പെട്ട് ഫോൺ നമ്പർ കരസ്ഥമാക്കി പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം കയ്യാലയ്ക്കൽ വയലിൽ പുത്തൻവീട്ടിൽ നിന്ന് സംസംനഗർ 114 ൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഉത്തയ്ബിനെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ കഴിഞ്ഞ 1ന് രാത്രി ഒരുമണിയോടെ വീട്ടിൽ നിന്ന് ബൈക്കിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ അജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.