കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് ഇരവിപുരം മണ്ഡലത്തിൽ നടക്കും. രാവിലെ 8 ന് കൊല്ലൂർവിള മണ്ഡലത്തിലെ ചകിരിക്കട ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പര്യടനം എൻ.എൻ.സി ജംഗ്ഷൻ, വൈമുക്ക്, ഭരണിക്കാവ്, പുത്തൻനട, കുന്നത്തൂർക്കാവ് ലക്ഷംവീട്, വഞ്ചിക്കോവിൽ, ഇരവിപുരം, കാക്കത്തോപ്പ്, പള്ളിനേര്, ഫിഷർമെൻ കോളനി എന്നിവിടങ്ങളിലൂടെ താന്നിയിൽ സമാപിക്കും.
ഇരവിപുരം മണ്ഡലത്തിലെ പര്യടനം കൂട്ടിക്കട, ചന്തക്കട, കോരമുക്ക്, ഗുരുമന്ദിരം, കളരിവാതുക്കൽ, കരിവയൽ, സുനാമി ഫ്‌ളാറ്റ്, കെ.എസ്.സി.ഡി.സി ഫാക്ടറി, കാപ്പക്‌സ് ഫാക്ടറി, ജോളി ജംഗ്ഷൻ, പിണയ്ക്കൽ, ദിവ്യ ജംഗ്ഷൻ, വയനക്കുളം, ലത്തീഫ് ടീ ഷോപ്പ് എന്നിവിടങ്ങളിലെത്തി തോപ്പുവയലിൽ മൂന്ന് മുക്കിൽ സമാപിക്കും. വൈകിട്ട് കൊട്ടിയം മണ്ഡലത്തിലെ മേവറം, പടിഞ്ഞാറേ പടനിലം, വാഴപ്പള്ളി വഴി പാർക്ക് മുക്ക്, മാഞ്ഞാലിമുക്ക്, കളീലിൽമുക്ക്, പറക്കുളം വയൽ, പുല്ലാംകുഴി, കൊച്ചാലുംമൂട്, വലിയമാടം വഴി മയ്യനാട് മണ്ഡലത്തിലെ കണ്ടച്ചിറ, ആലുംമൂട്, കാക്കോട്ടുമൂല, വെള്ളാപ്പിൽമുക്ക്, ചന്തമുക്ക്, മുക്കം, താന്നിമുക്ക്, വലിയവിള, അമ്മാച്ചൻമുക്ക്, കൂട്ടിക്കടയിലെത്തി സമാപിക്കും. നാളെ. പര്യടനം ചാത്തന്നൂരിൽ നിന്നാരംഭിക്കും.