photo
പുനലൂർ നിയമസഭയിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുളള ഇലട്രോണിക്ക് വോട്ടിംഗ് യന്ത്രംപുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോംഗ് റൂമിൽ എത്തിക്കുന്നു

പുനലൂർ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുനലൂർ നിയയമസഭ മണ്ഡലത്തിലേക്കുള്ള വോട്ടിംഗ് യന്ത്രവും മറ്റ് അനുബന്ധ ഉപകരണങ്ങളും പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോംഗ് റൂമിൽ എത്തിച്ചു സീൽ ചെയ്തു. കഴിഞ്ഞ ദിവസം ജില്ലാ റിട്ടേണിംഗ് ഓഫീസിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങിയ ശേഷം പുനലൂരിൽ എത്തിച്ചത്. പുനലൂർ അസംബ്ളി മണ്ഡലത്തിലെ 196പോളിംഗ് ബൂത്തുകളിലേക്കുള്ള 244 ഇലട്രോണിക്ക് വോട്ടിംഗ് യന്ത്രണങ്ങളും മറ്റ് അനുബന്ധ സാധനങ്ങളുമാണ് പുനലൂരിൽ എത്തിച്ചത്. 235 ബാലറ്റ് യൂണിറ്റ്, 235 കൺട്രോൾ യൂണിറ്റ്, 254ബി.ബി പാറ്റ്മിഷ്യനുകളുമാണ് കനത്ത പൊലീസ് സംരക്ഷണയിൽ സ്ട്രോംഗ്റൂമിൽ എത്തിച്ചു സീൽ ചെയ്തത്. അസി.വരണാധികാരിയും പുനലൂരിലെ ആർ.ഡി.ഓയുമായ സോളി ആന്റണി, സീനിയർ സൂപ്രണ്ട് ഡി.സന്തോഷ്കുമാർ,ഷാജി.ജി.വാർഗീസ്, പുനലൂർ സി.ഐ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഇലട്രോണിക് വോട്ടിംഗ് യന്ത്രം എത്തിച്ച സ്കൂളിൽ എത്തിയിരുന്നു.