കൊല്ലം: ഐ.സി.എ​സ്.ഇ, സി.ബി.എ​സ്.ഇ, സ്റ്റേ​റ്റ് സി​ലബസി​ൽ പഠി​ക്കുന്ന 5 മു​തൽ 10-ാം ക്ലാ​സ് വ​രെയു​ള്ള കു​ട്ടി​കൾ​ക്ക് റിറ്റ്സ് ന​ട​ത്തു​ന്ന 2024​-2025 ഫൗ​ണ്ടേ​ഷൻ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​ഡ്​മി​ഷൻ തു​ട​ങ്ങി. ഫി​സി​ക്‌​സ്, കെ​മി​സ്​ട്രി, മാ​ത്‌സ്, ബ​യോ​ള​ജി, ഇം​ഗ്ലീ​ഷ്, മെന്റൽ എ​ബി​ലി​റ്റി എ​ന്നീ വി​ഷ​യ​ങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സ്​കൂൾ പഠ​ന​ത്തോ​ടൊ​പ്പം വി​വി​ധ ത​ര​ത്തി​ലു​ള്ള ഐ.ഐ.ടി, നീ​റ്റ്, സ​യൻ​സ്, മാ​ത്‌സ് ഒ​ളിമ്പ്യാ​ഡ് പരീക്ഷകളിലും ഉ​ന്ന​ത വി​ജ​യം നേ​ടാൻ സാ​ധി​ക്കും. ദിവസവും നടത്തുന്ന ഓഫ്‌ലൈൻ പരിശീലനവും നിശ്ചിത ഇടവേളകളിൽ നടത്തുന്ന ഓൺലൈൻ പരീക്ഷകളും കു​ട്ടി​കൾ​ക്ക് ഏറെ ഫലപ്രദമാവും. ഫോൺ: 8281776809, 9995763370.