ചവറ : ബി.സി ക്രീയേറ്റീവ് സെന്റർ ആൻഡ് ലൈബ്രറിയുടെ നാലാമത് വാർഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ് 'ജീവിതാനുഭവങ്ങളും എഴുത്തും ' കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗാധാരൻ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്.പ്രദീപ്, മികച്ച സിനിമ സംവിധായികയ്ക്കുള്ള അവാർഡ് നേടിയ വിധു വിൻസന്റ് എന്നിവർ സംസ്‌കാരിക സദസിൽ പങ്കെടുത്തു.ആഘോഷകമ്മിറ്റി കൺവീനർ പ്രമോദ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി.എ.ശരത് ചന്ദ്രൻ അദ്ധ്യക്ഷനായി.
ചവറ എ.ബാലചന്ദ്രൻ സ്മൃതി കവിതാ അവാർഡ് നേടിയ വിഷ്ണു ശിവദാസ് സുപ്രഭയ്ക്കുള്ള പുരസ്‌കാരം ജി. എസ്.പ്രദീപ് വിതരണം ചെയ്തു.
കുട്ടികൾക്കായ് നടത്തിയ 'ക്വിസ് മാമാങ്കം 'ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം വിധു വിൻസന്റ് നിർവഹിച്ചു. അഖില ദീപു നന്ദി പറഞ്ഞു.