 
പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പുന്നല കറവൂർ മേഖല തല നേതൃ സംഗമം പിറമല ശാഖ ഓഡിറ്റോറിയത്തിൽ പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി ഉദ്ഘാടനം ചെയ്തു. കൺവീനറും യൂണിയൻ കൗൺസിലറുമായ റിജു വി.ആമ്പാടി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി.ബിജു മുഖ്യാതിഥിയായി. യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർമാരായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപാജയൻ, സെക്രട്ടറി എസ്.ശശിപ്രഭ, ട്രഷറർ മിനി പ്രസാദ്, കേന്ദ്ര സമിതി അംഗം ലത സോമരാജൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ, മായസുധീഷ്, ലിഷാ ഷാജു, യു.ആർ.ദേവപ്രീയ, ശരൺമിത്ര തുടങ്ങിയവർ സംസാരിച്ചു.