കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ചട്ടപ്രകാരം നൽകേണ്ട വിവിധ അപേക്ഷകൾ കൃത്യമായി അതത് ഉപവരണാധികാരികൾക്ക് കൈമാറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർ എൻ.ദേവിദാസ്. കൊല്ലം ലോക് സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇതേമണ്ഡലത്തിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ പോസ്റ്റിംഗ് ഓഡറിനൊപ്പം ലഭിച്ചിട്ടുള്ള ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ (ഫോം 12 എ), അല്ലാത്തവർ പോസ്റ്റൽ ബാലറ്റ് അപേക്ഷ (ഫോം 12) ഇന്ന് മുതൽ മൂന്നുദിവസത്തിനുള്ളിൽ (8,9,10) സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം പോസ്റ്റിംഗ് ഓഡർ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും ഉൾക്കൊള്ളിക്കണം.