
കൊട്ടാരക്കര: കൊട്ടാരക്കര സ്വദേശി മസ്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു. അമ്പലക്കര പഴിഞ്ഞം ബഥേൽ മന്ദിരത്തിൽ കോശി ജേസുദാസാണ് (55) മരിച്ചത്. ശനിയാഴ്ച വൈകിട്ട് കോശിയും കുടുംബവും മസ്കറ്റിൽ നിന്ന് സലാലയിലേക്ക് യാത്ര ചെയ്യവെ ആദം എന്ന സ്ഥലത്തുവച്ച് കാർ അപകടത്തിൽപ്പെടുകയും കോശി തൽക്ഷണം മരിക്കുകയുമായിരുന്നു. ഭാര്യ പ്രെയ്‌സി, മക്കളായ കെസിയ, കെനസ്, കേരൻ എന്നിവരെ പരിക്കുകളോടെ നിസ്വാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോശി കഴിഞ്ഞ 35 വർഷമായി സൗദി ഖഫ്ജിയിൽ വ്യവസായിയാണ്. പിതാവ് പരേതനായ ജേസുദാസ്. മാതാവ് കുഞ്ഞുമോൾ. സംസ്കാരം പിന്നീട്.